പ്രിയ സോദരീ,

തിരക്കിനിടയിലും അല്‍പനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുമെന്ന പ്രതീക്ഷ യോടെ ചില കാര്യങ്ങള്‍ നമുക്കു പങ്കു വെയ്ക്കാം.

നാം സ്ത്രീകള്‍, കുടുംബമെന്ന സ്ഥാപനത്തിന്‍െറ നെടുംതൂണുകള്‍! കു ടുംബജീവിതത്തിന്‍െറ ഉത്ഥാന-പതനങ്ങളിലെ നിസ്തുല പങ്കാളികള്‍. നാം അടുക്ക ളയില്‍ അടങ്ങിയിരിക്കേണ്ടവരല്ല. പരസ്യങ്ങളില്‍ പാറിനടക്കേണ്ടവരുമല്ല. ഉത്തമ സമൂ ഹസൃഷ്ടിപ്പില്‍ ഉല്‍കൃഷ്ടസ്ഥാനം വഹിക്കേണ്ടവര്‍. ഉത്തരവാദിത്തങ്ങള്‍ നമുക്കേറെ യുണ്ട്. ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ അതിലെറെയും. നമുക്ക് നമ്മോട് ബാധ്യത യുണ്ട്. പുറമെ, ഭര്‍ത്താവിനോടും സന്താനങ്ങളോടും സമൂഹത്തോടും.

പല സ്വാര്‍ത്ഥരുടെയും ചൂഷകരുടെയും സാരോപദേശങ്ങളില്‍ വഞ്ചിതരായ നമ്മുടെ കുറേകാലം ഇരുട്ടറകളില്‍ നഷ്ടമായി. പൗരോഹിത്യം മതരംഗങ്ങളില്‍ പട യോട്ടം നടത്തിയപ്പോള്‍ ആര്യനെഴുത്ത് മാത്രമല്ല, അക്ഷരം തന്നെ നമുക്കന്യമായിരു ന്നു. അന്ധവിശ്വാസങ്ങള്‍ക്ക് വിളനിലമാകാന്‍ അജ്ഞത വ്യാപകമാകേണ്ടത് അനിവാ ര്യമാണല്ലോ. അന്ധവിശ്വാസങ്ങള്‍ക്ക് അടിപ്പെടുന്നവരില്‍ സ്തീകളാണ് എക്കാലത്തും മുന്നിലുണ്ടായിരുന്നത്. വിശ്വാസം മലിനമായാല്‍ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുമെന്ന തിരി ച്ചറിവ് ഗൗരവമുളളതാണ്.

കാലാകാലങ്ങളില്‍ മനുഷ്യരാശി പിഴച്ചുപോകാനുളള കാരണം തൗഹീദില്‍ നി ന്നുളള വ്യതിചലനമായിരുന്നു. സ്ത്രീയെ ശിര്‍ക്കില്‍നിന്നും രക്ഷിച്ച് ഏകദൈവ വി ശ്വാസത്തിലേക്ക് കൊണ്ടുവരുന്നത് സമൂഹത്തെ രക്ഷിക്കുന്നതിന് സമാനമാണെന്നും, അവളുടെ നാശം തലമുറകളുടെ നാശത്തിന് വഴിവെക്കുമെന്ന തിരിച്ചറിവാണ് കര്‍മ രംഗത്ത് സജീവമാകാന്‍ എം. ജി. എമ്മിന് പ്രചോദനമാകുന്നത്.

നിഷ്കാമരായ മുന്‍ഗാമികളുടെ നിരന്തര ശ്രമങ്ങളാല്‍ അന്ധവിശ്വാസങ്ങളുടെ ചീഞ്ഞളിഞ്ഞ മാറാപ്പുകള്‍ നാം വലിച്ചെറിഞ്ഞു. മാലകളിലും നൂലുകളിലും “ഖൗമി” നെ വരിഞ്ഞുമുറുക്കിയവരോട് ഖുര്‍ആന്‍കൊണ്ടും സുന്നത്തുകൊണ്ടും അവര്‍ അട രാടി. തല്‍ഫലമായി ഉറുക്കും ഉറൂസും, മന്ത്രവും തന്ത്രവും, ജിന്നുകേറലും ബീവികൂട ലും, ചാത്തന്‍ സേവയും ചങ്ങല വലിക്കലും…….. തുടങ്ങിയ സകലതും ഏറെക്കുറെ മണ്‍മറഞ്ഞു. എങ്കിലും അന്ധവിശ്വാസങ്ങളെ പുനരാനയിക്കാന്‍ ചില ഡോക്ടര്‍മാ രും എഞ്ചിനീയര്‍മാരും ശ്രമം നടത്തുന്നുണ്ട്. പക്ഷെ വിശ്വാസമെന്നത് ഡോക്ടറേററി നും എഞ്ചിനിയറിംഗിനും അധീതമാണെന്ന തിരിച്ചറിവ് നിസ്സാരമല്ല. ശാസ്ത്രജ്ഞരും ബിരുദാനന്തര ബിരുദമുളളവരും അമ്മമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും മുമ്പില്‍ നമ്ര ശിരസ്കരാകുന്നത് യഥാര്‍ഥ വിശ്വാസികളെ അല്‍ഭുതപ്പെടുത്താത്തതും അതുകൊ ണ്ടുതന്നെ.

ഇസ്ലാമിനോളം സ്ത്രീയെ ആദരിച്ച മറെറാരു മതവുമില്ല. ഇസ്ലാം സ്ത്രീക്കു നല്‍കിയ പദവികളെക്കുറിച്ച് അവള്‍ ബോധവതിയാകണം. സ്ത്രീ പുത്രിയായിരിക്കു മ്പോഴും, ഇണയായിരിക്കുമ്പോഴും, മാതാവായിരിക്കുമ്പോഴും സവിശേഷ സ്ഥാനങ്ങ ളാണ് അവള്‍ക്ക് നല്‍കപ്പെടുന്നത്. സ്ത്രീ ജോലി ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടി ല്ല. വിദ്യാഭ്യാസവും വ്യാപാരവും അവള്‍ക്കും അവകാശപ്പെട്ടതാണ്. സമൂഹത്തില്‍ നില നില്‍ക്കുന്ന ജീര്‍ണ്ണതകള്‍ക്കും മാമൂലുകള്‍ക്കുമെതിരെ സ്ത്രീകളാണ് രംഗത്തിറങ്ങേ ണ്ടത്. നമ്മുടെ വിശ്വാസത്തെ നാമാണ് സംരക്ഷിക്കേണ്ടത്. നമ്മുടെ സംസ്ക്കാരത്തെ രൂപപ്പെടുത്താന്‍ മുററുളളവരെ അനുവദിച്ചുകൂടാ. പുരോഹിതന്‍മാരുടെ താല്‍പര്യ ങ്ങള്‍ക്കുവേണ്ടി സ്ത്രീക്ക് പളളിപ്രവേശനം അനുവദിക്കുമ്പോള്‍ തന്നെ, സ്ത്രീയുടെ അവകാശമായ ആരാധനയ്ക്കുവേണ്ടി അവര്‍ക്കു പള്ളി വിലക്കുന്നത് ഇരട്ടത്താപ്പാ ണെന്ന് നാം തിരിച്ചറിയണം. മതരംഗം വ്യവസായവല്‍ക്കരിക്കപ്പെടുന്ന ഇക്കാലക്ക് ചൂ ഷണമുക്തമായ മത ദര്‍ശനങ്ങളെ അടുത്തറിയാന്‍ അമാന്തം കാണിക്കുന്നത് വലിയ അപകടമായിരിക്കും.

സഹോദരീ, നാം ഇന്നു നല്ല വിദ്യാഭ്യാസമുളളവരാണ് അല്ലേ? മക്കള്‍ ഉയര്‍ന്ന നിലയില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിനാകട്ടെ മോശമല്ലാത്ത ശമ്പളവും. എ ന്നിട്ടും ജീവിതത്തിന്‍െറ സുഖവും സ്വാസ്ഥ്യവും നാം അനുഭവിക്കുന്നുണ്ടോ?. നമ്മു ടെ കുടുംബജീവിതം പരലോക മോക്ഷത്തിന് ഉതകുന്നതാണെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്കാവുമോ? സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും നമ്മുക്ക് സ്വസ്ഥതയില്ലാത്തതെ ന്തേ……..?. സഹോദരീ, നബി(സ) പറയുന്നത് നോക്കൂ: “മനസ്സിന്‍െറ ഐശ്വര്യമാണ് ജീവിതത്തിന്‍െറ സുഖം. അല്ലാതെ വിഭവങ്ങളുടെ ആധിക്യമല്ല.” എന്തു പച്ചയായ യാ ഥാര്‍ഥ്യം അല്ലേ?.

ആരോഗ്യമുളള മനസ്സുണ്ടാകുമ്പോഴേ സന്തോഷകരമായ ജീവിതമുണ്ടാകൂ. എന്നാല്‍ ആരോഗ്യമുളള മനസ്സിനു വേണ്ടി ‘വിററാമിനുകള്‍’ കഴിക്കുന്ന ആരെയും നാം കാണുന്നില്ല. കാരണം മനസ്സിന്‍െറ ശാന്തിയും സ്വസ്ഥതയും ദൈവസ്മരണയിലൂ ടെ മാത്രം ലഭ്യമാകുന്നതാണ്. അതിനാല്‍ സ്രഷ്ടാവിനെ അറിയാനും അവനോടടുക്കാ നും നാം ശ്രമിക്കുക. അതിനുളള ഉത്തമ മാര്‍ഗ്ഗമത്രെ ഖുര്‍ആന്‍ പഠനവും മനനവും. അതിനായി എം. ജി. എം (മുസ്ലിം ഗേള്‍സ് ആന്‍് വിമന്‍സ് മൂവ്മെന്‍്) സൗദിഇന്ത്യന്‍ ഇസ്ലാഹീസെന്‍ററിനു കീഴില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലും ക്ലാ സ്സുകളിലും പങ്കാളിയാകാന്‍ നിങ്ങളെ ഞങ്ങള്‍ സാദരം ക്ഷണിക്കുകയാണ്. ഇരു ലോ കത്തും സംതൃപ്തജീവിതം നയിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

എം. ജി. എം. റിയാദ്.