സമകാലിക സാമൂഹ്യ പ്രശ്നങ്ങളില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തി, യുവാക്കള്‍ക്ക് ദിശാബോധം നല്‍കുകയെന്ന മുഖ്യ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സെന്‍ററിന്‍റെ യുവജന വിഭാഗമാണ് ഫോക്കസ് റിയാദ്. സമൂഹ നډക്ക് യുവത്വത്തെ പാകപ്പെടുത്തുക, സാമൂഹിക സേവന രംഗങ്ങളില്‍ സാന്നിധ്യമറിയിക്കുക, ഉന്നത ധാര്‍മ്മിക മൂല്യങ്ങളിലൂടെ യുവാക്കളെ നയിക്കുക, സ്വര്‍ഗ്ഗമെന്ന ജീവിത ലക്ഷ്യം കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ സഹായകമാകുന്ന ശ്രദ്ധേയവും വൈവിധ്യവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ഫോക്കസ് റിയാദ് ഇതിനകം നടത്തിക്കഴിഞ്ഞു.
‘ദിമെസ്സേജ്’ എക്സിബിഷന്‍, വിദ്യാര്‍ഥികള്‍ക്കായുള്ള മൈന്‍റ് റ്റ്യൂണ്‍ പ്രോഗ്രാം, കിഡ്നി രോഗനിര്‍ണയവും ബോധവല്‍കരണവും, പ്രവാസികള്‍ക്കായുള്ള നിയമ ബോധവല്‍കരണ ക്ലാസ് എന്നിവ ഫോക്കസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.