Events Media SIIC NEWS Velicham

വെളിച്ചം

SIIC
Written by SIIC

ഈ പ്രപഞ്ചത്തിന്റെയും അതിലെ ചരാചരങ്ങളുടെയും സൃഷ്ടാവായ അള്ളാഹു, തന്റെ സൃഷ്ടികളിലൊന്നായ മനുഷ്യന്റെ ഇരുലോക നന്മക്കായി, ഏറ്റവും ഉത്തമമായ ജിവിത ക്രമം സുവ്യക്തമായി തന്റെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ ഖുർആൻ വക്താക്കളെന്നു അവകാശപ്പെടുന്ന മുസ്ലിങ്ങൾ പോലും ഭൂരിപക്ഷം പേരും ഈ വ്യക്തമായ മാർഗദർശനം കയ്യെത്തും ദൂരത്തിരിക്കേ, അതിന്റെ പൊരുളറിയാതെ സൃഷ്ടികളായ മനുഷ്യർ തന്നെ നിർമ്മിച്ചുണ്ടാക്കിയ ജിവിതക്രമത്തിനനുസരിച്ചു ജീവിതം നയിക്കുന്നു അതിന്റെ ദുഷിച്ച അനന്തര ഫലങ്ങൾക്ക് ഇന്ന് ലോകം സാക്ഷ്യം വഹിച്ചു കൊണ്ടിരിരിക്കുകയാണ്. വിശുദ്ധ ഖുർആൻ മുഴുവൻ ആളുകളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേരളത്തിലും ഗൾഫ് നാടുകളിലെ വിവിധ പ്രദേശങ്ങളിലും കഴിഞ്ഞ കുറേ വർഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു തുടർ ഖുർആൻ പഠന പദ്ധതിയാണ് “വെളിച്ചം “.ഖുർആൻ അർത്ഥ വിശദീകരണത്തോടുകൂടി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട്, വീട്ടിലിരുന്ന് പഠിക്കാനും, വീഫിലിരുന്നുകൊണ്ട് തന്നെ പരീക്ഷ എഴുതാനും കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മുഹമ്മദ്‌ അമാനി മൗലവി തയ്യാറാക്കിയ വിശുദ്ധ ഖുർആൻ വിവരണമാണ് ഈ പദ്ധതിക്ക്‌ അടിസ്ഥാനമാക്കുന്നത്.

About the author

SIIC

SIIC

Leave a Comment